Webdunia - Bharat's app for daily news and videos

Install App

എന്താണ് ടെക്‌നോ ഹൊറര്‍ ? മഞ്ജുവാര്യര്‍-സണ്ണി വെയ്ന്‍ ചിത്രം 'ചതുര്‍മുഖം' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 25 ഫെബ്രുവരി 2021 (09:02 IST)
മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന വിശേഷണവുമായി മഞ്ജുവാര്യരുടെ ചതുര്‍മുഖം റിലീസിനൊരുങ്ങുന്നു. നിഗൂഢതകള്‍ നിറഞ്ഞ പോസ്റ്റര്‍ ഇക്കഴിഞ്ഞ ദിവസമാണ് നടി പുറത്തുവിട്ടത്. സണ്ണി വെയ്‌നാണ് നായകന്‍. അതേസമയം എന്താണ് ഈ ടെക്നോ ഹൊറര്‍ എന്ന ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്നിരുന്നു.
 
ടെക്നോ ഹൊറര്‍ എന്ന വാക്കിലെ പുതുമ കൊണ്ട് തന്നെ സിനിമാപ്രേമികള്‍ക്ക് 'ചതുര്‍മുഖം'ത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ്.ഹൊറര്‍ ഫിക്ഷന്‍ ചിത്രങ്ങളുടെ ഒരു ഉപവിഭാഗം എന്ന് വേണമെങ്കില്‍ ടെക്‌നോ ഹൊറര്‍ ചിത്രങ്ങളെ വിശേഷിപ്പിക്കാം. പ്രേക്ഷകരില്‍ ഹൊറര്‍ ഘടകം കൊണ്ടുവരുന്നതിന് ശാസ്ത്ര-സാങ്കേതികവിദ്യയുടെ സഹായം കൂടി ഉപയോഗപ്പെടുത്തുന്നു.ഫാന്റസി,സയന്‍സ് ഫിക്ഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതിന്റെ ഭാഗമാകാറുണ്ട്.രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുതിയ മോട്ടോർ ഇൻഷുറൻസ് കാമ്പയിനുമായി എസ്ബിഐ ജനറൽ ഇൻഷുറൻസ്

ഇന്ന് രാത്രി യാത്ര ഒഴിവാക്കാം; ന്യൂനമർദത്തിനൊപ്പം ചക്രവാതചുഴിയും

അമേരിക്ക തൊട്ടാൽ പണികിട്ടുക നിങ്ങൾക്ക്, കടുത്ത ആക്രമണം തന്നെ നടത്തും, ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ്റെ മുന്നറിയിപ്പ്

സഖ്യം വിട്ടെങ്കിലും നിലപാടിൽ ഒരു മാറ്റവുമില്ല, ഡീലിമിറ്റേഷൻ ബില്ലിനെ എതിർക്കുമെന്ന് ഉദയനിധി സ്റ്റാലിൻ

പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കിയതും വോട്ടർ പട്ടിക പരിഷ്കരണങ്ങളുമെല്ലാം പ്രശ്നങ്ങൾ, എൻസിപിഐയിലെ വിമത എം പിമാരെ കണ്ട് അമിത് ഷാ

അടുത്ത ലേഖനം
Show comments