മഞ്ജുവാര്യരിനൊപ്പം പൃഥ്വിരാജ്,ഗുണ്ടാ സംഘങ്ങളുടെയും കുടിപ്പകയുടെയും കഥ, 'കാപ്പ'യില്‍ ആസിഫ് അലിയും അന്നബെന്നും!

കെ ആര്‍ അനൂപ്
ശനി, 24 ജൂലൈ 2021 (11:15 IST)
പൃഥ്വിരാജും മഞ്ജുവാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'കാപ്പ' വരുന്നു.വേണു സംവിധാനം ചെയ്യുന്ന സിനിമയില്‍ ആസിഫ് അലിയും അന്നബെന്നും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിയും മഞ്ജുവും ഇതാദ്യമായാണ് മുഴുനീളകഥാപാത്രങ്ങളായി ഒന്നിച്ച് എത്തുന്നത്.
 
ഗുണ്ടാ ഗ്യാംഗുകളുടെ കുടിപ്പകയും കഥയാകും സിനിമ പറയുന്നത്.ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ഇക്കഴിഞ്ഞ മാസം ചിത്രീകരണം ആരംഭിക്കാന്‍ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. നിലവിലെ സാഹചര്യത്തില്‍ വൈകുകയാണ്.
 
ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയാണ് മറ്റൊരു സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ബിജു മേനോനൊപ്പം മലയാള സിനിമയിലെ ഒരു പിടി മുന്‍നിര താരങ്ങളും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഒരു തെക്കന്‍ തല്ല് കേസ്'.നിമിഷ സജയന്‍, പത്മപ്രിയ, റോഷന്‍ മാത്യൂസ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അമ്മിണി പിള്ള കഥാപാത്രമായാണ് ബിജുമേനോന്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി അങ്കണവാടിയില്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയുടെ 20 വയസ്സുള്ള മകന്‍ അറസ്റ്റില്‍

ജീവിതപങ്കാളിയുടെ മരണശേഷം വിവാഹബന്ധം സംബന്ധിച്ച തര്‍ക്കങ്ങളില്‍ കുടുംബ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല: കേരള ഹൈക്കോടതി

ഹോര്‍മുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല: ടെഹ്റാന്‍ കടലിടുക്ക് കൈകാര്യം ചെയ്യുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍

ജൂണില്‍ ഇംഗ്ലണ്ടില്‍ കൊടും ചൂട്; സ്‌കൂളുകള്‍ അടച്ചിടുന്നു

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്കു പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾ മരിച്ചു

അടുത്ത ലേഖനം
Show comments