Daily Horoscope

വിജയ് തന്നെ മുന്നിൽ, ദളപതിയെ തൊടാൻ രജനികാന്തിനുമായില്ല?

ചിത്രത്തിലെ രജനികാന്തിന്റെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്.

നിഹാരിക കെ.എസ്
ബുധന്‍, 28 മെയ് 2025 (14:20 IST)
തമിഴിലെ നമ്പർ വൺ താരമാണ് വിജയ്. രജനികാന്തിനും മുകളിലാണ് വിജയ്‌യുടെ താരപദവിയെന്ന് ചർച്ചകൾ ഉയരുന്നുണ്ട്. രജനികാന്തോ വിജയ്‌യോ എന്ന താരതമ്യം പലപ്പോഴും സോഷ്യൽ മീഡിയകളിൽ ഉയരാറുണ്ട്. സ്റ്റാർഡത്തിന്റെ മാത്രമല്ല, പ്രതിഫലത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലിയ്ക്കായുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ പ്രേക്ഷകർ. ചിത്രത്തിലെ രജനികാന്തിന്റെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്.
 
ഓ​ഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. കേരളത്തിലും കൂലിയുടെ ചിത്രീകരണം നടന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കുന്നതിനായി നടൻ രജനികാന്ത് കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. 350 കോടി ബജറ്റിലാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 150 കോടി രൂപയാണ് ചിത്രത്തിൽ അഭിനയിക്കുന്നതിനായി രജനികാന്ത് കൈപ്പറ്റിയിരിക്കുന്ന പ്രതിഫലമെന്നാണ് പുറത്തുവരുന്ന വിവരം. 50 കോടി രൂപയാണ് സംവിധായകൻ ലോകേഷിന്റെ ചിത്രത്തിലെ പ്രതിഫലം.
 
എന്നാൽ നടൻ വിജയ്‌യുടെ പ്രതിഫലത്തെക്കാൾ കുറവാണ് കൂലിക്കായി രജനികാന്ത് വാങ്ങിയതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ജന നായകൻ എന്ന ചിത്രത്തിന് 250 കോടി രൂപയാണ് വിജയ്‌യുടെ പ്രതിഫലം. ഇതിലൂടെ തന്നെ രജനികാന്തിനും മുകളിലാണ് വിജയ്‌യുടെ സ്റ്റാർഡമെന്ന് വ്യക്തം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ​ഗോട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് 200 കോടി ആയിരുന്നു വിജയ്‌ കൈപ്പറ്റിയത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments