Daily Horoscope
✕

'അമ്മ'യുടെ തീരുമാനങ്ങൾ ഞാൻ അംഗീകരിക്കുന്നു; നിവിൻ പോളി

'അമ്മ'യുടെ തീരുമാനങ്ങൾ ഞാൻ അംഗീകരിക്കുന്നു; നിവിൻ പോളി

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (11:40 IST)
സമീപകാലത്തെ സിനിമാ വിവാദങ്ങളിൽ ഒന്നും പറയാതെ ഒഴിഞ്ഞുനിന്ന താരമായിരുന്നു നിവിൻ പോളി. എന്നാൽ താരം ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്. 'അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് താന്‍ വിശ്വസിക്കുന്നു. ആ തീരുമാനങ്ങൾ താൻ അംഗീകരിക്കുകയും ചെയ്യുന്നു'- നിവിൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 'ഞാന്‍ ‘അമ്മ’യുടെ ഒരു അംഗമാണ്. മീറ്റിംഗുകളിലെല്ലാം പങ്കെടുക്കാറുണ്ട്. ഒരു അംഗമെന്ന നിലയില്‍ അവരുടെ തീരുമാനങ്ങളെ അംഗീകരിക്കുകയും അത് ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരു അംഗമല്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ തനിക്കാവില്ലെ'ന്നും നിവിന്‍ പറഞ്ഞു.
 
സംഭവത്തെത്തുടർന്ന് നിവിൻ മൗനം പാലിക്കുകയായിരുന്നു. 'കായംകുളം കൊച്ചുണ്ണി'യും, മൂത്തോനുമാണ് നിവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരിലെ കന്നവത്ത് രണ്ട് സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം; ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപമുള്ള കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

ഇഡിയുടെ ചെവി പിടിച്ച് കോടതി; പിണറായിക്കെതിരായ അന്വേഷണത്തിനു സ്റ്റേ

അരുണാചലിൽ സിയാങ് അണക്കെട്ടിനെതിരെ പ്രതിഷേധം അക്രമാസക്തം; 250 റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സർക്കാർ

വനിതകള്‍ക്കായി പ്രത്യേക യോഗം, ഉപഹാരമായി താമര ചിഹ്നം, ധനുഷിന്റെ രാഷ്ട്രീയപ്രവേശനത്തിന് പിന്നില്‍ ബിജെപി?

ഇസ്രായേല്‍ പൊതുതിരെഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ വ്യാപക സൈനികനടപടിയുമായി ഇസ്രായേല്‍.

അടുത്ത ലേഖനം
Show comments