മലയാളത്തിൽ ഇനി ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലം; 2018ന്റെ പകുതി ഇവർക്കുള്ളതാണ്!
മലയാളത്തിൽ ഇനി ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലം; 2018ന്റെ പകുതി ഇവർക്കുള്ളതാണ്!
മലയാളത്തിൽ ഇനി ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലമാണ്. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് റിലീസിനുള്ളത്. നാല് ബിഗ് ബജറ്റ് ചിത്രങ്ങൾ. മമ്മൂട്ടിയുടെ 'കുട്ടനാടൻ ബ്ലോഗും' മോഹൻലാലിന്റെ 'ഒടിയനും' തമ്മിൽ ഏറ്റുമുട്ടുമ്പോൾ പൃഥിയുടെ 'രണ'വും നിവിൽ പോളിയുടെ 'കായം കുളം കൊച്ചുണ്ണി'യും തമ്മിലായിരിക്കും മത്സരം.
പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരുന്ന സിനിമയാണ് രണം. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറായിരുന്നു അതിന് കാരണം. പലപ്പോഴായി റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയതി ഇതുവരെ സ്ഥിരീകരിച്ചില്ല. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'കായംകുളം കൊച്ചുണ്ണി'. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ മോഹന്‍ലാലും എത്തുന്നുണ്ട്. അടുത്തിടെ പുറത്ത് വന്ന ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരുന്നു.
കഴിഞ്ഞ മാസമെത്തിയ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ ഹിറ്റായി ഇപ്പോഴും പ്രദര്‍ശനം നടക്കുകയാണ്. ഈ വര്‍ഷത്തെ അഞ്ചാമത്തെ ചിത്രമായി ഓണത്തിന് ഒരു കുട്ടനാടന്‍ ബ്ലോഗ് വരികയാണ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാള സിനിമാപ്രേമികള്‍ ഇന്ന് വരെ കാണാത്തൊരു അത്ഭുതവുമായിട്ടാണ് ഒടിയന്‍ വരുന്നത്. വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്.