Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കേട്ടാലറയ്ക്കുന്ന തെറി'; ടിനി ടോമിനെതിരായ നീന കുറുപ്പിന്റെ പരാതി പുറത്ത്

ടിനി ടോം തന്നെ വിളിച്ച അസഭ്യവാക്കുകൾ പരാതിയിൽ നീന കുറുപ്പ് എടുത്തുപറഞ്ഞിട്ടുണ്ട്

Neena Kurupp, Tiny Tom, Complaints, AMMA
നടൻ ടിനി ടോമിനെതിരെ നടി നീന കുറുപ്പ് താരസംഘടനയായ 'അമ്മ'യ്ക്കു നൽകിയ പരാതി പുറത്ത്. 2026 ഫെബ്രുവരി 13 നു കൊച്ചിയിൽ വെച്ചു നടന്ന 'അമ്മ' കുടുംബസംഗമത്തിന്റെ റിഹേഴ്‌സലിനിടെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചെന്നാണ് ടിനി ടോമിനെതിരെ നീനയുടെ ആരോപണം. 
 
ടിനി ടോം തന്നെ വിളിച്ച അസഭ്യവാക്കുകൾ പരാതിയിൽ നീന കുറുപ്പ് എടുത്തുപറഞ്ഞിട്ടുണ്ട്. കൈമുട്ട് ചുരുട്ടി അക്രമാസക്തമായ നിലയിൽ ടിനി ടോം തന്റെ അരികിലേക്കു വന്നെന്നും അവിടെയുള്ളവർ പിടിച്ചുമാറ്റിയതുകൊണ്ട് മാത്രമാണ് മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. 
 
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ടിനി ടോം പല അവസരങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പൊതുസ്ഥലങ്ങളിലുമായി അസഭ്യവും അപമാനകരവുമായ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അമ്മയിലെ സഹ എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ മതതീവ്രവാദം ആരോപിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ടിനി ടോമിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kajal Aggarwal : എന്തൊരു ചേലാണ്, പിങ്ക് മിനി ഡ്രസ്സിൽ സ്റ്റൈലിഷായി കാജൽ അഗർവാൾ