Drishyam 3: 'അടിച്ചത് യാര്, ലാലേട്ടൻ'; ദൃശ്യം 200 കോടി ക്ലബിൽ
റിലീസിനു ശേഷമുള്ള പ്രവൃത്തിദിനങ്ങളിലും സിനിമയ്ക്കു ഡിമാൻഡ് കുറയാതെ നിൽക്കുന്നു
Publish Date: Thu, 28 May 2026 (12:40 IST)
Updated Date: Thu, 28 May 2026 (12:44 IST)
Drishyam 3: മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ദൃശ്യം 3. ആഗോള ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ കളക്ഷൻ 200 കോടിയായി. മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷം പങ്കുവെച്ചു.
' മൂന്ന് സിനിമകൾ, മൂന്ന് അധ്യായങ്ങൾ. തകർക്കാനാവാത്ത ബന്ധം. ജോർജ്ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം നടക്കുന്നതിനു നന്ദി,' മോഹൻലാൽ കുറിച്ചു.
റിലീസിനു ശേഷമുള്ള പ്രവൃത്തിദിനങ്ങളിലും സിനിമയ്ക്കു ഡിമാൻഡ് കുറയാതെ നിൽക്കുന്നു. റിലീസ് ചെയ്തു ഏഴ് ദിവസത്തിലേക്കു എത്തിയപ്പോഴാണ് 200 കോടി നേട്ടം.