Publish Date: Thu, 09 Jun 2022 (08:47 IST)
Updated Date: Thu, 09 Jun 2022 (08:53 IST)
ഇന്നാണ് ആരാധകര്‍ കാത്തിരുന്ന താരവിവാഹം. നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതിന് ഏതാനം മണിക്കൂറുകള്‍ക്ക് മുമ്പ് തന്റെ സന്തോഷം വിഘ്‌നേഷ് ശിവന്‍ പങ്കുവെച്ചു.
എന്റെ തങ്കമേ എന്നാണ് നയന്‍താരയെ വിഘ്‌നേഷ് വിളിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നീ ഇടനാഴിയിലൂടെ നടക്കുന്നത് കാണുന്നതില്‍ ആവേശമുണ്ടെന്നും എല്ലാ നന്മകള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും വിക്കി കുറിച്ചു.
ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും ഉറ്റ സുഹൃത്തുക്കള്‍ക്കും മുന്നില്‍ ഔദ്യോഗികമായി ഒരു പുതിയ അധ്യായം ആരംഭിക്കുന്നുവെന്നും വിക്കി കുറുപ്പിന് അവസാനം എഴുതി.