Publish Date: Thu, 09 Jun 2022 (08:40 IST)
Updated Date: Thu, 09 Jun 2022 (08:46 IST)
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാകും.
7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം.നാനും റൗഡിതാന്‍ എന്ന സിനിമയില്‍ തുടങ്ങിയ പരിചയം ഇപ്പോള്‍ വിവാഹത്തില്‍ എത്തിനില്‍ക്കുന്നു.
മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി തുടങ്ങിയ താരങ്ങള്‍ കല്യാണത്തിന് എത്തുമെന്നാണ് കേള്‍ക്കുന്നത്.