‘അന്യന്റെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങൽ ഒളിഞ്ഞു നോക്കാൻ ആളുകൾക്കിഷ്ടമാണ്” : മോഹൻലാൽ
അന്യന്റെ സ്വകാര്യ ജീവിത രഹസ്യം അറിയാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളത്?
Publish Date: Sun, 24 Jun 2018 (14:28 IST)
Updated Date: Sun, 24 Jun 2018 (14:37 IST)
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഇന്നു വൈകുന്നേരം 7 മണിക്ക് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും. മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷോയ്ക്ക് ഇന്ന് വിരാമമാവുകയാണ്. മോഹൻലാൽ ആണ് അവതാരകൻ.
ഇപ്പോഴിതാ ഷോയുടെ കൂടുതല്‍ വിശേഷങ്ങള്‍ മോഹന്‍ലാല്‍ പങ്കു വെച്ചിരിക്കുന്നു. അന്യന്റെ സ്വകാര്യ ജീവിതത്തിലും രഹസ്യങ്ങളിലും ഒളിഞ്ഞു നോക്കാനുള്ള ആളുകളുടെ പൊതുസ്വഭാവം തന്നെയാണ് ഇത്തരമൊരു ഷോയുടെ അടിസ്ഥാനമെന്നാണ് താരം പറയുന്നത്.
‘അന്യരുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങളില്‍ ഒളിഞ്ഞു നോക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അത് തന്നെയാണ് ഈ ഷോയുടെ രഹസ്യവും. ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളോട് ഇക്കാര്യങ്ങളൊക്കെ മുമ്പ് തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ എല്ലാ കാര്യങ്ങള്‍ക്കും സമ്മതമറിയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികള്‍ ആരൊക്കെയാണ് എന്നത് ഇപ്പോഴും ഏഷ്യാനെറ്റ് സര്‍പ്രൈസാക്കി വെച്ചിരിക്കുകയാണ്. 16 സെലിബ്രിറ്റികളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുക.