മമ്മൂട്ടിയുടെ മാസ് എൻട്രി! - വീഡിയോ വൈറൽ
മമ്മൂട്ടി വരുമോ? വരാതെ എവിടെ പോകാൻ എന്ന് ആരാധകർ!
Publish Date: Sun, 24 Jun 2018 (13:05 IST)
Updated Date: Sun, 24 Jun 2018 (13:10 IST)
എറണാകുളം ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ ശനിയാഴ്ച വൈകുന്നേരം അമ്മയുടെ എക്സീക്യൂട്ടിവ് യോഗവും ഞായറാഴ്ച രാവിലെ പത്ത് മണി മുതല്‍ ജനറല്‍ ബോഡിയുമാണ് ചേരുന്നത്. കൃത്യം പത്ത് മണിയോടെ പ്രമുഖ താരങ്ങളെല്ലാം എത്തിയിരിക്കുകയാണ്.
മമ്മൂട്ടി വരുമോ എന്ന കാര്യത്തെ കുറിച്ച് ആശങ്ക നിലനിന്നിരുന്നെങ്കിലും മാസ് എന്‍ട്രിയുമായി മമ്മൂക്ക എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ പ്രത്യേകതയുള്ളത് പുതിയ സാരഥികള്‍ ചുമതല ഏല്‍ക്കുകയാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി സംഘടനയെ നയിച്ച ശ്രീ ഇന്നസെന്റ് സ്ഥാനമൊഴിയുകയാണ്.
ഇത്തവണ അമ്മയുടെ പ്രസിഡന്റാകുന്നത് മോഹൻലാൽ ആണ്. മോഹൻലാലിനൊപ്പം സെൽഫി എടുക്കാനും മറ്റുമായി മറ്റുള്ള താരങ്ങളുടെ തിരക്കായിരുന്നു.