Webdunia - Bharat's app for daily news and videos

Install App

Mammootty: മൈന്‍ഡ് ഗെയിം ത്രില്ലറില്‍ നായകനാകാന്‍ മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പുതിയ പ്രൊജക്ട് ഇതാണ്

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (15:45 IST)
Mammootty: പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഴോണറാണ് ഈ ചിത്രം. മൈന്‍ഡ് ഗെയിം ത്രില്ലറായ ചിത്രത്തിന്റെ ഛായാഗ്രഹണം കുറുപ്പ്, റോഷാക്ക്, കിങ് ഓഫ് കൊത്ത എന്നിവയിലൂടെ ശ്രദ്ധേയനായ നിമിഷ് രവിയാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍, തെലുങ്ക് ചിത്രം ഏജന്റ് എന്നീ ചിത്രങ്ങളാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഒകെയിൽ 80 പേർ കൊല്ലപ്പെട്ടു, വാർത്ത മറയ്ക്കാനായി അൽജസീറയെ വിലക്കി, ഡിജിറ്റൽ സെൻസർഷിപ്പ് ഏർപ്പെടുത്തി പാകിസ്ഥാൻ

നടി തൃഷയ്ക്കെതിരെ വിവാദപരാമർശം, ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

അയല്‍ക്കാരില്ലാത്തതാണോ ഈ രാജ്യങ്ങളില്‍ സമാധാനത്തിന് കാരണം; മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഇവയാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ, മണിക്കൂറിൽ 300 പേർക്ക് ദർശനം, ആദ്യഘട്ടത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും

രാജ്യത്തുടനീളം വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു; അസമില്‍ മരണസംഖ്യ 87 ആയി, കേരളത്തില്‍ 15

അടുത്ത ലേഖനം
Show comments