Subi Suresh: നടി സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് സുഹൃത്തും നടനുമായ ടിനി ടോം. സുബിയുടെ വിവാഹം ഉടന്‍ നടക്കാനിരിക്കുകയായിരുന്നെന്ന് ടിനി ടോം പറഞ്ഞു. സുബിയുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയിരുന്നു. അവര്‍ ഏറെ സന്തോഷവതിയായിരുന്നെന്നും ടിനി ടോം പറഞ്ഞു.
സുബിക്ക് രോഗം ബാധിച്ചത് ഏറെ അപ്രതീക്ഷിതമായാണ്. സുബിയുടെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ല. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് പത്ത് പതിനേഴ് ദിവസമായി സുബി ആശുപത്രിയിലായിരുന്നെന്നും ടിനി ടോം പറഞ്ഞു.