Webdunia - Bharat's app for daily news and videos

Install App

‘കാവ്യയെ പ്രണയിച്ചു’ - യുവാവിന്റെ ജീവിതം പൊലീസുകാരുടെ കാരുണ്യത്തിൽ

കാവ്യയെ ‘പ്രണയിച്ച’ യുവാവിന്റെ അവസ്ഥ ദയനീയം!

Webdunia
വെള്ളി, 6 ജൂലൈ 2018 (10:14 IST)
നടി കാവ്യാ മാധവനെ പ്രണയിച്ച ബംഗ്ലാദേശിയായ സഹീബുൾഖാൻ എന്ന 28കാരന്റെ കഥ കേട്ടാൽ ആരുമൊന്ന് അമ്പരക്കും. നടി കാവ്യാ മാധവന്റെ ചിത്രം ഫെയ്സ്ബുക്ക് പ്രഫൈലാക്കി കാമുകി പറ്റിച്ചതോടെ ഇയാൾ നാട്ടിലേക്ക് തിരികെ പോകാനാകാതെ വലഞ്ഞിരിക്കുകയാണ്.
 
കാമുകിയെ കാണുന്നതിനായി അതിര്‍ത്തി വെട്ടിച്ചു ബംഗ്ലാദേശിയായ കാമുകന്‍ എത്തിയത് വയനാട്ടിൽ. അവിടെയാണ് കാവ്യയുടെ ‘മുഖ’മുള്ള ഇയാളുടെ കാമുകിയുള്ളത്. എന്നാൽ, കാമുകിയെ കണ്ടതും ഇയാളുടെ നിയന്ത്രണം വിട്ടു. നാട്ടുകാർ പണിയും കൊടുത്തു.
 
ബംഗ്ലാദേശിലെ പെയിന്റിങ് തൊഴിലാളിയായ സഹീബുള്‍ഖാന്‍ ഫെയ്സ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ഫെയ്സ്ബുക്കില്‍ കൊടുത്തിട്ടുള്ള കാവ്യമാധവന്റെ പടം കണ്ട് അതാണ് കാമുകി എന്നുധരിച്ച ആവേശത്തിലാണ് രണ്ടരവര്‍ഷംമുമ്പൊരു രാത്രിയില്‍ വയനാട്ടിലെ വീട്ടില്‍ വന്നത്.
 
നാട്ടുകാർ പിടിച്ച് പൊലീസിന് കൊടുത്തു. അനധികൃതമായി ഇന്ത്യയില്‍ വന്നതിന് രണ്ടുവര്‍ഷം ജയിലില്‍ കിടന്നു. മൂന്നുമാസംമുമ്പ് ജയില്‍മോചിതനായെങ്കിലും തപാല്‍സമരം ചതിച്ചു. തിരിച്ചുപോകാനുള്ള രേഖകള്‍ എവിടെയോ പോയി. അതോടെ ഇനിയെന്നുമടങ്ങും എന്ന ആധിയിലാണ് സഹീബുള്‍ഖാന്‍.
 
കൈയില്‍ യാതൊരു രേഖയുമില്ലാത്തതിനാല്‍ അനധികൃതവാസത്തിന് രണ്ടുവര്‍ഷം ജയിലില്‍ കഴിഞ്ഞു. മൂന്നുമാസം മുമ്പ് ശിക്ഷ കഴിഞ്ഞിറങ്ങിറങ്ങി. ഒടുവില്‍ പോലീസ് ഇടപെടലിനെത്തുടര്‍ന്ന് രണ്ടാമത് എംബസിയില്‍ നിന്നയച്ച രേഖകള്‍ കിട്ടുന്നതും കാത്ത് കഴിയുകയാണ് സഹീബുള്‍ഖാന്‍. 
 
മൂന്നുമാസമായി മേപ്പാടി സ്റ്റേഷനിലെ പോലീസുകാരുടെ കാരുണ്യത്തിലാണ് സഹീബുള്‍ഖാന്റെ ജീവിതം. പോലീസുകാര്‍ പിരിവിട്ട് ഭക്ഷണം വാങ്ങിക്കൊടുക്കും. താമസം ക്വാര്‍ട്ടേഴ്സിലും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവക്കരാർ ഇല്ലെങ്കിലും ഹോർമുസ് തുറന്ന് കിട്ടിയാൽ മതി, ട്രംപ് ശ്രമിക്കുന്നത് തടിയൂരാൻ?

Karkidaka Vavu Holiday: കർക്കിടക വാവ് അവധി എന്ന്?

സതീശൻ സർക്കാരിന്റെ സ്ഥലംമാറ്റത്തിന്റെ ഇരയോ? ആശാലതയുടെ മരണത്തിൽ വിമർശനവുമായി പിണറായി

വന്ദേമാതരത്തിന് ചെക്ക് വെച്ചോ?, സർക്കാർ ചടങ്ങുകളിൽ ആദ്യം തമിഴ് തായ് വാഴ്ത്ത്, പ്രമേയം പാസാക്കി തമിഴ്‌നാട്

കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ ഫിഷറീസ് മന്ത്രി എത്തി; സന്ദർശനം വിമർശനങ്ങൾക്ക് പിന്നാലെ

അടുത്ത ലേഖനം
Show comments