ബിലാൽ ജോൺ കുരിശിങ്കൽ- അതൊരു ജിന്ന് തന്നെ!
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി
Publish Date: Thu, 05 Jul 2018 (18:23 IST)
Updated Date: Thu, 05 Jul 2018 (18:24 IST)
മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ചപ്പോൾ മലയാള സിനിമയ്ക്ക് കിട്ടിയത് 'ബിഗ് ബി'യെന്ന സ്റ്റൈലൻ ചിത്രം. ബിഗ് ബി പിറന്ന് പത്ത് വർഷങ്ങൾ കഴിയുമ്പോൾ അതേസിനിമയുടെ രണ്ടാം ഭാഗവുമായി മമ്മൂട്ടിയും അമൽ നീരദും വീണ്ടുമെത്തുന്നുകയാണ്.
ബിഗ് ബിയെന്നാൽ ബിലാലും സഹോദരങ്ങളും ടീച്ചറും പിന്നെ ആ കുരിശിങ്കൽ തറവാടുമാണ്. ചിത്രത്തിലെ ബിലാലിന്റെ അമ്മയെ കുറിച്ചുള്ള ഓർമകളിൽ നിറയെ ആ വീടുണ്ടായിരുന്നു. മ്ലാനത കെട്ടിക്കിടക്കുന്ന, മക്കൾക്ക് ഏറെ ഇഷ്ടപ്പമുള്ള കുരിശിങ്കൽ തറവാട്.
ഫോർട്ട് കൊച്ചിയിലുള്ള വാസ്കോ ഹൗസായിരുന്നു കുരിശിങ്കൽ വീടായി വേഷമിട്ടത്. വർഷങ്ങൾക്കിപ്പുറം ബിഗ് ബി ഹൗസ് എന്നാണ് വീട് അറിയപ്പെടുന്നത്. ഇന്ന് ഒരു ഹെറിറ്റേജ് ഹോം ആയി പ്രവർത്തിക്കുകയാണ് ഈ വീട്. ബിഗ് ബിയുടെ രണ്ടാം ഭാഗമെത്തുമ്പോൾ അതിൽ കുരിശിങ്കൽ വീടുമുണ്ടാകും എന്നുറപ്പ്. അതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമ ആരാധകർ.
ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് തന്നെയാണ്. ചിത്രത്തിന്റെ ആദ്യഭാഗം അവസാനിക്കുന്നത് 'അബു എന്ന പയ്യനെ ബിലാൽ കൂട്ടികൊണ്ട് പോകുന്നിടത്താണ്'. വർഷങ്ങൾക്ക് ശേഷം അമൽ നീരദ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോൾ അബു വളർന്ന് വലുതായിട്ടുണ്ടാകുമെന്ന് ആരാധകർ പറയുന്നു.
ബിഗ് ബിയിൽ കണ്ട ബിലാൽ ജോൺ കുരിശിങ്കലിനേക്കാൾ മാസായിരിക്കും 'ബിലാൽ' എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തായാലും 2018ൽ തന്നെ ബിലാൽ സംഭവിക്കും. അത് സംവിധായകൻ നൽകുന്ന ഉറപ്പാണ്. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം - അതാണ് 'ബിലാൽ'.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബി ജി എം.
കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം.
അപർണ
Publish Date: Thu, 05 Jul 2018 (18:23 IST)
Updated Date: Thu, 05 Jul 2018 (18:24 IST)