Publish Date: Fri, 13 May 2022 (11:09 IST)
Updated Date: Fri, 13 May 2022 (11:13 IST)
ഇന്ദ്രന്‍സ്,ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ഉടല്‍' മെയ് 20ന് പ്രദര്‍ശനത്തിനെത്തും. പ്രമോഷന്‍ തിരക്കുകളിലാണ് ദുര്‍ഗ കൃഷ്ണ. പുതിയ ഹെയര്‍ സ്‌റ്റൈലിലാണ് താരത്തെ കാണാനാകുന്നത്.
രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു.