Publish Date: Fri, 06 May 2022 (10:05 IST)
Updated Date: Fri, 06 May 2022 (10:10 IST)
കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥ് ഭരതന്‍ വരവറിയിച്ചത്.ഭരതന്റെയും കെ.പി.എ.സി. ലളിതയുടേയും മകനായ സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നിദ്ര.
അഞ്ജു എം.ദാസിനേയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്.
2015 പുറത്തിറങ്ങിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവും സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥാണ്.
വടക്കാഞ്ചേരി എങ്കക്കാട് ഓര്‍മ എന്ന വീട്ടിലാണ് സിദ്ധാര്‍ത്ഥ് താമസിക്കുന്നത്.
സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ജിന്ന് തിയേറ്ററുകളിലേക്ക്. മെയ് 13ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ സൗബിനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.