Publish Date: Thu, 12 May 2022 (08:53 IST)
Updated Date: Thu, 12 May 2022 (08:57 IST)
സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് ഇന്ദ്രന്‍സിന്റെ 'ഉടല്‍' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 39 വയസ്സുള്ള താരം പ്രായക്കൂടുതലുള്ള കഥാപാത്രമായാണ് സിനിമയില്‍ എത്തുന്നത്. മെയ് 20 ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ റെജി എന്ന കഥാപാത്രമായി ജൂഡ് ആന്റണി ജോസഫ് എത്തുന്നു
ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു.