Publish Date: Fri, 24 Nov 2017 (15:42 IST)
Updated Date: Fri, 24 Nov 2017 (18:27 IST)
സമൂഹമാധ്യമങ്ങള്‍ വഴി സെലിബ്രിറ്റികളുടേയും നടിമാരുടേയുമെല്ലാം ചിത്രങ്ങള്‍ വളരെ മോശമാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ഇപ്പോള്‍ നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. പലരും ഇതിനെതിരെ പരാതികള്‍ നല്‍കിയിട്ടും ഇത്തരം വിഷയങ്ങളില്‍ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. പല ആളുകളും ഇത്തരത്തിലുള്ള ചെയ്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകാറില്ലെങ്കിലും ചില ആളുകള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്താറുണ്ട്.
തന്റെ ഒരു ചിത്രം വളരെ മോശമാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ അവതാരകയായ അശ്വതി ശ്രീകാന്ത്. തന്റെ ഫേസ്ബുക്ക് പേജിലെ ഒരു ചിത്രമെടുത്ത് എഡിറ്റ് ചെയ്ത് വള്‍ഗറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതിനുള്ള മറുപടിയുമായാണ് അശ്വതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് ഇക്കാര്യം താരം ഇത് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: