Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നവര്‍ ജാഗ്രതൈ; ഡിലീറ്റ് ഓപ്ഷന്‍ ഇനിയില്ല ? - കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി !

ഫേസ്ബുക്ക് ഉപയോക്താക്കള്‍ ജാഗ്രതൈ! ഡിലീറ്റ് ഓപ്ഷന്‍ കാണാനില്ല

facebook
ഇനിമുതല്‍ ഫേസ്ബുക്കില്‍ എന്തെങ്കിലും അപ്‌ലോഡ് ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കില്‍ വളരെയേറെ സൂക്ഷിക്കണം. മറ്റൊന്നുംകൊണ്ടല്ല, പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യാനുളള ഒപ്ഷന്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ കാണാതായതുകൊണ്ടാണ് അത്. 
 
ഇന്ന് രാവിലെ മുതലാണ് ഇത്തരമൊരു സാങ്കേതികപ്രശ്നം ഉടലെടുത്തത്. ഡെസ്ക്ടോപ്പ് ഫേസ്ബുക്ക് വെർഷനിലാണ് ഈ പ്രശ്നം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, ഫോണില്‍ പോസ്റ്റുകളും മറ്റും ഡിലീറ്റ് ചെയ്യാനുളള ഓപ്ഷന്‍ ലഭ്യമാണ്.  
 
യാദൃശ്ചികമായി ഫേസ്ബുക്കിന് സംഭവിച്ച അമളിയായിരിക്കും ഇതിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്കില്‍ നിന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടുമില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങൾ ഈ നാട്ടുകാരാ, നീ കൂടുതൽ കളിക്കാൻ നിക്കാതെ ഇവളേയും വിളിച്ചോണ്ട് പോ' - കൊച്ചിയിൽ വീണ്ടും സദാചാര ഗുണ്ടാ വിളയാട്ടം