Publish Date: Tue, 28 Apr 2020 (15:32 IST)
Updated Date: Tue, 28 Apr 2020 (15:37 IST)
ചെറിയ റോളുകളിലൂടെ വന്ന് ബിഗ് ബജറ്റ് സിനിമകളുടെ വരെ നായികയായി മാറിയ നടിയാണ് അനു സിത്താര. സാധാരണ വിവാഹം കഴിഞ്ഞാൽ അഭിനയം നിർത്തുന്ന നടിമാരിൽ നിന്നും വിപരീതമായിരുന്നു അനു സിത്താര. വിവാഹ ശേഷമാണ് അനു സിനിമയിലേക്കെത്തിയത്. ഇന്ന് ഏറെ തിരക്കുള്ള നടിയാണ് അനു.
സോഷ്യല്‍ മീഡിയയിലും സജീവമായ അനു ലോക്ക് ഡൗൺ സമയത്ത് സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ്. വയനാട് ആണ് അനുവിന്റെ നാട്. വയനാട്ടിലെ കലാകാരന്‍മാരെയും ഭംഗിയുള്ള സ്ഥലങ്ങളും ഈ ചാനലിലൂടെ പരിചയപ്പെടുത്തുമെന്ന് അനു പറയുന്നു. നടിയുടെ നൃത്തവീഡിയോകളും മറ്റും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ ആരാധകരുള്ള അനുവിന്റെ പുത്തന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.