Publish Date: Tue, 28 Apr 2020 (12:33 IST)
Updated Date: Tue, 28 Apr 2020 (12:35 IST)
കൊവിഡ് മൂലം പട്ടിണികിടക്കുന്നവര്‍ക്ക് ആഹാരവുമായി തെന്നിന്ത്യന്‍ നടി പ്രണിത സുഭാഷ്. താരത്തിന്റെ പ്രവൃത്തി ഏവരുടെയും ഹൃദയം കവരുകയാണ്. ഇതിനോടകംതന്നെ താരത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
21 ദിവസമായി ഇതുവരെയും 75000 പേര്‍ക്കാണ് താരം ആഹാരം നല്‍കിയത്. പാചകം ചെയ്യാനും വിതരണം ചെയ്യാനും താരം മുന്നില്‍ തന്നെയുണ്ട്.
മാസ്‌ക് ധരിച്ച് ഭക്ഷണമുണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമായ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രണിത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.