Publish Date: Tue, 28 Apr 2020 (13:58 IST)
Updated Date: Tue, 28 Apr 2020 (14:01 IST)
നടൻ ചെമ്പന്‍ വിനോദ് വിവാഹിതനായി. കോട്ടയം ശാന്തിപുരം സ്വദേശിനി മറിയം തോമസ് ആണ് വധു. ചെമ്പന്‍ തന്നെയാണ് വിവാഹ പങ്കുവെച്ചത്. സൈക്കോളജിസ്റ്റാണ് മറിയം. ടൊവീനോ തോമസ്, കുഞ്ചാക്കോ ബോബന്‍, വിജയ് ബാബു, ആഷിക്ക് അബു, ആന്‍ അഗസ്റ്റിന്‍, അനുമോള് തുടങ്ങി നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തി.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. ട്രാന്‍സാണ് തിയേറ്ററുകളിലെത്തിയ ചെമ്പന്‍ വിനോദിന്റെ ഏറ്റവും പുതിയ ചിത്രം. അമ്പിളി എസ് രംഗന്‍ ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്പന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.