സെമിയിൽ പന്തുതട്ടാൻ മണിക്കൂറുകൾ മാത്രം ശേശിക്കെ ക്രൊയേഷ്യയുടെ പരിശീലകൻ പുറത്തേക്ക്

Webdunia
ബുധന്‍, 11 ജൂലൈ 2018 (17:59 IST)
ഇംഗ്ലണ്ടുമയുള്ള സെമി മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേശിക്കെ ടീമിന്റെ സഹ പരിശിലകനെ പുറത്താക്കി ക്രോയേഷ്യ. കളിക്കളത്തിൽ രഷ്ടീയപരമായ ഇടപെടലുകൾ നടത്തുന്നു എന്ന് ആരോപിച്ചാണ് ടിമിലെ തന്നെ മുൻ താരവും സഹ പരിശീലകനുമായ ഓഗ്ജന്‍ വുക്‌ഹോവിച്ചിയെ പുറത്താക്കാൻ ക്രോയേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചത്.
 
റഷ്യക്കെതിരെയുള്ള മത്സരത്തിൽ ക്രൊയേഷ്യ വിജയിച്ച ശേഷം വിജയം റഷ്യുടെ അയൽ രാജ്യമായ യുക്രൈനു വേണ്ടി സമർപ്പിക്കുന്നു എന്ന് ഇയാൾ പ്രസ്ഥാവന നടത്തിയിരുന്നു. റഷയും യുക്രൈനും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. ഇതോടെയാണ് ക്രൊയേഷൻ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
 
യുക്രൈനിലെ ക്ലബ്ബായ ഡൈനാമോ കീവില്‍ നേരത്തെ കളിച്ചിട്ടുള്ളതിനാലാണ് ഇത്തരമൊരു പ്രസ്ഥാവന നടത്തിയത് എന്ന് താരം വിശദീകരണം നൽകിയെങ്കിലും ഇത് ഫെഡറേഷൻ കണക്കിലെടുത്തില്ല. വിജയം യുക്രൈനു സമർപ്പിക്കുന്നതായി. ടീമിലെ താരമായ വിഡയും പ്രസ്ഥവന നടത്തിയിരുന്നെങ്കിലും താരത്തെ താക്കീത് ചെയ്യുകയായിരുന്നു.   

ഫോട്ടോ ക്രഡിറ്റ്: സൌത്ത് ലൈവ് ഓൺലൈൻ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

27 പന്തില്‍ 30 റണ്‍സ് മാത്രം, പഞ്ചാബിനെ തോല്‍പ്പിച്ചത് ശ്രേയസിന്റെ മെല്ലെപ്പോക്ക്

ക്രിസ് ഗെയ്‌ലിന്റെ സിക്‌സടി റെക്കോർഡ് ഭീഷണിയിൽ; സൂര്യവൻശി അതും തൂക്കും !

രോഹിത്തും വിൽ ജാക്സും തിരിച്ചെത്തും, മുറിവേറ്റ മുംബൈ ഇന്ന് ഹൈദരാബാദിനെതിരെ

Riyan Parag: റൺസെടുക്കില്ല, സിഗരറ്റ് വലിക്കും; രാജസ്ഥാൻ നായകനു വിമർശനം, നടപടിയോ? (വീഡിയോ)

അടുത്ത ലേഖനം
Show comments