World Human Rights Day 2024: ലോക മനുഷ്യാവകാശ ദിനം

എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നു

രേണുക വേണു
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (10:06 IST)
World Human Rights Day

World Human Rights Day 2024: മനുഷ്യന്റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്. 1948 ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു.
 
എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്‍ഡും ഈ ദിനത്തിലാണ് നല്‍കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകള്‍ ഈ ദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നു.
 
ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, വാര്‍ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള്‍ എന്നീ അവസ്ഥയില്‍ ലഭിക്കേണ്ട സംരക്ഷണം, നിയമത്തിനുമുന്നില്‍ ഉള്ള സംരക്ഷണം, കുറ്റവാളി എന്ന് തെളിയിക്കപ്പെടും വരെ നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കില്ല എന്ന ഉറപ്പ് ഇവയെല്ലാം അന്താരാഷ്ട്ര തലത്തില്‍ തന്നെ മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടിരിക്കുന്നു.
 
ഇത്തരത്തിലുള്ള സംരക്ഷണങ്ങള്‍ നിലനില്‍ക്കെ തന്നെ മനുഷ്യാവകാശങ്ങള്‍ ലോകമെമ്പാടും ഹനിക്കപ്പെടുന്നു എന്നത് സത്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമം ഇന്നും തുടരുന്നത് ദു:ഖകരമാണ്. ഇന്ത്യയിലുടനീളം അന്യായമായുള്ള തടങ്കലില്‍ വയ്പ്പും ലോക്കപ്പ് മര്‍ദ്ദനവും പതിവാണ്, പരസ്യമായ രഹസ്യവും! ഇത്തരത്തിലുള്ള സാമൂഹിക അനീതികള്‍ക്കെതിരെ നമുക്ക് ഈ ലോക മനുഷ്യാവകാശ ദിനത്തില്‍ ഒരുമിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹജ്ജ് 2027: തീർഥാടകരുടെ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യർത്ഥന

രാഹുൽ ഗാന്ധി അദാനിക്കെതിരെ യുദ്ധം ചെയ്യുമ്പോൾ സതീശൻ അദാനിക്ക് വേണ്ടി കൊള്ള നടത്തുന്നു : ജോൺ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കേരളത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇപ്പോഴും AI ക്യാമറകള്‍ പകര്‍ത്തുന്നുണ്ട്; നെറ്റ്വര്‍ക്ക് പ്രശ്നം കാരണം ചലാന്‍ വൈകും

പത്തനംതിട്ടയില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം: ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അടുത്ത ലേഖനം
Show comments