Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമയിഴഞ്ചാന്‍ തോടിലെ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്; ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

ആമയിഴഞ്ചാന്‍ തോടിലെ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്; ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം  റിപ്പോര്‍ട്ട് നല്‍കണം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 15 ജൂലൈ 2024 (08:28 IST)
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ  മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അധിക്യതര്‍ക്ക് നോട്ടിസയച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം  റിപ്പോര്‍ട്ട്  സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ്  നോട്ടീസില്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും.
 
തോട് വ്യത്തിയാക്കാന്‍ റയില്‍വേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കല്‍ നടന്നതെന്ന് പറയുന്നു. ടണ്‍ കണക്കിന്  മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന കാര്യത്തില്‍ റയില്‍വേയും നഗരസഭയും തമ്മില്‍ തര്‍ക്കമുണ്ടെന്നും വാര്‍ത്തകളുണ്ട്. രക്ഷാദൗത്യം നടത്താന്‍ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ്  നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിതീവ്ര മഴ: ആറുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി