Daily Horoscope
✕

എൻ ഡി എക്കെതിരെ പ്രതിപക്ഷ ഐക്യത്തെ ഭരണത്തിലെത്തിക്കാൻ കോൺഗ്രസിനാകുമോ ? ഇനിയുള്ള മണിക്കൂറുക:ൾ കോൺഗ്രസിന് നിർണായകം

Webdunia
ബുധന്‍, 22 മെയ് 2019 (16:51 IST)
രാജ്യം മുഴുവൻ മെയ് 23 എന്ന തീയതിയിലേക്ക് ഉറ്റുനോക്കുകയാണ്. ഇന്ത്യൻ ജനാധിപാത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ദിവസം എന്നതിലുപരി. പുതിയ രാഷ്ട്രീയ നീക്കങ്ങൾ മറനീക്കി പുറത്തുവരുന്ന ഒരു ദിവസംകൂടിയായിരിക്കും മെയ് 23. എൻ ഡി എക്കെതിരെ പ്രതിപക്ഷ ഐക്യത്തിലൂടെ യു പി എ പ്ലസ് അധികാരത്തിൽ വരുമോ, അതോ എൻ ഡി തന്നെ ഭരണം നിലനിർത്തുമോ എന്നാണ് ഇനി അറിയാനുള്ളത്.
 
തിരഞ്ഞെടുപ്പ് ഫല സാധ്യതകളെ പല തരത്തിൽ വിലയിരുത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെ നേരിടാൻ ഫോർമുലകൾ തയ്യാറാക്കി കത്തിരിക്കുകയാണ് ഭരണ പ്രതിപക്ഷ കക്ഷികൾ. എന്നാൽ ജനങ്ങളുടെ തീരുമാനം അപ്രതീക്ഷിതമായ നിലയിലെത്താം എന്ന് ഇരു കൂട്ടർക്കും അറിയാം. അതിനാൽ അതിവേഗത്തിൽ കാര്യങ്ങൾ നീക്കുക എന്നത് ഫലം പറത്തുവരുന്ന മണിക്കൂറുകളിൽ വളരെ പ്രധാനമാണ്. 
 
വോട്ടെണ്ണൽ നടക്കുന്ന മെയ് 23ന് വിശാല പ്രതിപക്ഷ ഐഖ്യം ഊട്ടിയുറപ്പിച്ച് വിശാല സഖ്യത്തിന്റെ ബലം വർധിക്കുന്നതിനായി ഡൽഹിയിൽ വിശാല പ്രതിപകഷ യോൽഗം നടക്കും. എൻ ഡി എ സർക്കാരിനെ അധികാരത്തിൽനിന്നും പുറത്തിറകുന്നതിനായി തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ അതിവേഗത്തിൽ തന്ത്രങ്ങൾ മെനയുക എന്നതാണ് ഫലപ്രഖ്യാപന ദിവസം തന്നെ പ്രതിപക്ഷ ഐഖ്യത്തെ ഒരുമിച്ചുകൂട്ടുന്നതിന്റെ ഉദ്ദേശം.
 
ഇതു സംബന്ധിച്ച് യു പി എ അധ്യക്ഷ സോണിയ ഗാന്ധി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് നേരത്തെ തന്നെ കത്തയച്ചിരുന്നു. വോട്ടെണ്ണൽ പൂർത്തിയാക്കുന്നതിനുള്ളിൽ തന്നെ പുതിയ രാഷ്ട്രീയ ബദലിന് രൂപം നൽകുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. നിലവിൽ അധികാരത്തിൽ ഉള്ളതിന്റെ ആനുകൂല്യം എൻ ഡി മുതലെടുക്കും എന്നതിനാൽ തന്നെ പഴുതടച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾ തന്നെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഒരുക്കേണ്ടതുണ്ട്.
 
ഇത് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് വോട്ടെണ്ണൽ ദിവസം തന്നെ വിശാല സഖ്യം കൂടുതൽ ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഏതെല്ലം കക്ഷികൾ ഈ യോഗത്തിൽ പങ്കെടുക്കും എന്ന കാര്യം ഇപ്പോഴും വ്യക്തമമല്ല. സഖ്യത്തിൽ നേരത്തെ തന്നെ വിള്ളലുകൾ ഉണ്ടായിരുന്നു. എസ് പി, ബി എസ് പി ഉൾപ്പടെയുള്ള പാർട്ടികൾ വിശാല സംഖ്യത്തിൽ ചേരാൻ തയ്യാറാതെയാണ് തിരഞ്ഞെടുപ്പിൽ മത്സരിൽച്ചത്.
 
എൻ ഡി എയുടെ ഭാഗമല്ലാത്ത ചെറുതും വലുതുമായ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ കൂടെ നിർത്താൻ യു പി എ അധ്യക്ഷ സോണിയ ഗാന്ധി തന്നെ നേരിട്ട് ഇറങ്ങും എന്നാണ് സൂചന. ഇത് വിശാല സഖ്യത്തിന് സാധ്യത കൂടുതൽ വർധിപ്പിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാകുന്നു. വീട്ടുവീഴ്ചകൾക്ക് തയ്യാറായിക്കൊണ്ടൂതന്നെയാന് കോൺഗ്രസ് ഇക്കുറി പ്രതിപക്ഷ കക്ഷികളെ കൂടെ കൂട്ടുന്നത്.
 
നിലവിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നുണ്ട് എങ്കിലും കോൺഗ്രസിന്ന് തനിച്ച് കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിച്ചില്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാഹുൽ വിട്ടുനൽകും. ഇക്കാര്യത്തിൽ കൃത്യമായ ഫോർമുലക്ക് കോൺഗ്രസ് രൂപം നൽകിയതായാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പ്: കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കും

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചുവെന്ന് ട്രംപ്, കരാർ സാധ്യത തുറക്കുന്നോ?

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

അടുത്ത ലേഖനം
Show comments