കോട്ടയത്ത് അക്രമണം അഴിച്ച് വിട്ട് ആർ എസ് എസ്; മൂന്ന് പേർക്ക് വെട്ടേറ്റു, നിരവധി വീടുകൾ ആക്രമിച്ചു

മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Webdunia
തിങ്കള്‍, 14 മെയ് 2018 (10:09 IST)
കോട്ടയത്ത് അക്രമണം അഴിച്ച് വിട്ട് ആർ എസ് എസ് പ്രവർത്തകർ. ആർ എസ് എസിന്റെ ആക്രമണത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകർക്ക് വെട്ടേറ്റു. പൊന്‍കുന്നം ചിറക്കടവ് സ്വദേശി വിഷ്ണു രാജ്, രഞ്ജിത്ത്,സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. 
 
ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിലെ കൊടിമരം തകര്‍ന്നതുമായി ബന്ധപ്പെട്ടാണ് ആർ എസ് എസ് അക്രമണം അഴിച്ച് വിട്ടത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
 
രാത്രിയില്‍ വിഷ്ണു രാജ് തന്റെ ഭാര്യവീട്ടിലേക്ക് കാറില്‍ പോകവേ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ആര്‍ എസ് എസ് സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രഞ്ജിത്ത്, സാജന്‍ എന്നിവരെ വീടുകയറി വെട്ടുകയും ചെയ്തു.
 
ഏഴോളം വീടുകള്‍ക്ക് നേരെ ആക്രമണം നടന്നതായി പൊലീസ് പറയുന്നു. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എണ്ണവില ഉയരുന്നത് പണപ്പെരുപ്പമുണ്ടാക്കാം, കരകയറാൻ മാസങ്ങളെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഹോർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുമായി ബ്രിട്ടൻ :35 രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു

അർജൻ്റീന ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല, കേരളത്തെ വഞ്ചിച്ചു, പരാതി കൊടുക്കുമെന്ന് വി അബ്ദുറഹ്മാൻ

3000 രൂപ ക്ഷേമ പെൻഷൻ, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, ശബരിമല നിയമം മുതൽ ഇന്ദിര ഗ്യാരന്റി വരെ: കോൺഗ്രസ് പ്രകടന പത്രിക പുറത്ത്

ക്ഷേമ പെൻഷൻ 3000 രൂപയാക്കും, വികസനത്തിനും ഊന്നൽ, കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി

അടുത്ത ലേഖനം
Show comments