കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ടയാന്‍ ശ്രമിച്ച യുവാവിനെ അ​ക്ര​മി വെടിവച്ചു കൊന്നു

കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ടയാന്‍ ശ്രമിച്ച യുവാവിനെ അ​ക്ര​മി വെടിവച്ചു കൊന്നു

Webdunia
ചൊവ്വ, 6 മാര്‍ച്ച് 2018 (11:41 IST)
കാ​മു​കി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​ന്ന​ത് ത​ട​യാന്‍ ശ്രമിച്ച യുവാവിനെ അ​ക്ര​മി വെടിവച്ചു കൊന്നു. ഗാ​നേ​ഷ് ദി​ന​ക​ര​ൻ എ​ന്ന യു​വാ​വാ​ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി താ​നെ​യി​ലെ ന​ലിം​ബി​യി​ലാ​യി​രു​ന്നു ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ദി​ന​ക​ര​നേ​യും കാ​മു​കി​യേ​യും സമീപിച്ച അക്രമി ഇവരോട് പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് ഇരുവരും പറഞ്ഞതോടെ യുവാവിനെ അക്രമി മര്‍ദ്ദിക്കുകയും തോക്ക് പുറത്തെടുക്കുകയും ചെയ്‌തു.

അക്രമി തോക്ക് ചൂണ്ടിയതോടെ ഭയന്ന ദിനകരനും കാമുകിയും തങ്ങളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു. ഇതിനിടെ ദിനകരനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കാമുകിയെ പീഡിപ്പിക്കാന്‍ അക്രമി ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ദിനകരന് നേര്‍ക്ക് ഇയാള്‍ വെടിയുതിര്‍ക്കുകയും ചെയ്‌തു.

ദിനകരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവശേഷം പ്രദേശത്തു നിന്നും രക്ഷപ്പെട്ട അക്രമിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

12 ശതമാനത്തിലധികം ആൽക്കഹോൾ, ഷെഡ്യൂൾ എച്ച് 1 ലിസ്റ്റിലുള്ള കഫ് സിറപ്പുകൾക്കും ടോണിക്കുകൾക്കും പൂട്ടുവീണു,ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റാൽ കർശന നടപടി!

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്: പശ്ചിമേഷ്യ വീണ്ടും അസ്ഥിരതയിലേക്ക്

മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ

പിണറായിയുടെ കാൽ ഡോറിനു ഇടയിൽ; അടയ്ക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തകർ (വീഡിയോ)

Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല

ആയിരം മിസൈലുകള്‍ സജ്ജം; തന്നെ വധിക്കാനുള്ള ഇറാന്റെ ആസൂത്രണത്തില്‍ മുന്നറിയിപ്പുമായി ട്രംപ്

അടുത്ത ലേഖനം
Show comments