സിപിഐയിലെ ഗുണ്ടാസംഘമാണ് സഫീറിനെ കൊലപ്പെടുത്തിയത്: നിലപാട് മാറ്റി സഫീറിന്റെ പിതാവ് രംഗത്ത്
സിപിഐയിലെ ഗുണ്ടാസംഘമാണ് സഫീറിനെ കൊലപ്പെടുത്തിയത്: നിലപാട് മാറ്റി സഫീറിന്റെ പിതാവ് രംഗത്ത്
Publish Date: Wed, 28 Feb 2018 (17:30 IST)
Updated Date: Wed, 28 Feb 2018 (17:37 IST)
മുസ്ലിം ലീഗ് പ്രവര്ത്തകന് സഫീറിന്റെ കൊലപാതകത്തിൽ രാഷ്ട്രീയലക്ഷ്യം ഇല്ലെന്ന പ്രസ്താവന തിരുത്തി പിതാവ് സിറാജുദ്ദീൻ രംഗത്ത്.
സിപിഐയിൽ പ്രവർത്തിക്കുന്ന ഗുണ്ടാസംഘമാണ് സഫീറിന്റെ കൊലയ്ക്ക് പിന്നില്‍. മണ്ണാർക്കാട് സിപിഐക്കു വളരാനുള്ള അവസരം നിഷേധിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്. മുമ്പും വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും സിറാജുദ്ദീൻ പറഞ്ഞു.
കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് വരുത്താനാണ് സിപിഐയുടെ ശ്രമമെന്നും സിറാജുദ്ദീൻ വ്യക്തമാക്കി.
സഫീറിന്റെ കൊലപാതകത്തിൽ രാഷ്ട്രീയലക്ഷ്യം ഇല്ലെന്നും ഇത് രാഷ്ട്രീയ കൊലപാതകമായി കാണരുതെന്നുമാണ് മുസ്ലിംലീഗ് നഗരസഭ കൗൺസിലർ കൂടിയായ സിറാജുദ്ദിൻ രാവിലെ പറഞ്ഞത്.
സഫീറിനെ ആക്രമിച്ചവർ പണ്ട് ലീഗ് പ്രവർത്തകർ ആയിരുന്നു. പിന്നീട് ഇവർ സിപിഎമ്മിലും സിപിഐലുമായി ചേരുകയായിരുന്നു. കേസിലെ പ്രതികളും സഫീറും തമ്മിൽ നേരത്തെ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ട് അന്ന് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും സിറാജുദ്ദീൻ പറഞ്ഞിരുന്നു.