പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി കൊണ്ടു പോയി പീഡിപ്പിച്ച 22 കാരൻ പിടിയിൽ

എ കെ ജെ അയ്യർ
ചൊവ്വ, 12 നവം‌ബര്‍ 2024 (15:30 IST)
ആലപ്പുഴ: പ്രായപൂര്‍ത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കറ്റാനം പ്ലാന്തറ വീട്ടിൽ അമലിനെ (22) യാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്.
 
 വള്ളികുന്നം സ്വദേശിയായ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിലാണ് പോലീസ് കേസെടുത്തത്.
കറ്റാനം ഭാഗത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. 
 
രാത്രിയിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ സംഘം ചേർന്ന് വഴിയിൽ തടഞ്ഞ് നിർത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതിയാണ് അമൽ. കാറിൽ ഉണ്ടായിരുന്ന സ്തീയെയും ഭർത്താവിനെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച അമലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് പീഡനക്കേസിൽ ഇയാളെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

പത്മജ വേണുഗോപാൽ തൃശൂരിൽ, ശോഭ സുരേന്ദ്രന് പാലക്കാട് സീറ്റും നിർദേശിച്ച് ബിജെപി ദേശീയനേതൃത്വം

യുദ്ധഭീതിയില്‍ ഇറാന്‍; ഇന്ത്യക്കാര്‍ എത്രയും വേഗം ഇറാന്‍ വിടണമെന്ന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

കോടതിവിധി ട്രംപിന് എതിരായി; ചര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലം ഇന്ത്യ പിന്മാറി

അടുത്ത ലേഖനം
Show comments