Publish Date: Mon, 04 Nov 2024 (17:40 IST)
Updated Date: Mon, 04 Nov 2024 (16:42 IST)
മലപ്പുറം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടേരി മുറംതൂക്കി കൊറ്റങ്ങോടൻ ഖാലിദ് ആണ് പോത്തുകല്ല് പോലീസിൻ്റെ പിടിയിലായത്.
ഒക്ടോബർ 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പോത്തുകല്ല് സി.ഐ എ.ദീപകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ മുമ്പും ഒരു പോക്സോ കേസും പീഡനക്കേസും ഉണ്ടെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.