Daily Horoscope
✕

പീരുമേട് കസ്റ്റഡി മരണം; രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ചത് 20 ലക്ഷം കൈക്കൂലി നൽകാത്തതിനാൽ

Webdunia
ശനി, 29 ജൂണ്‍ 2019 (11:16 IST)
പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍. പൊലീസുകാര്‍ക്ക് 20 ലക്ഷം രൂപ കൈക്കൂലി നല്‍കാത്തതിനാലാണ് മര്‍ദിച്ചതെന്ന് നെടുങ്കണ്ടം സ്വദേശി രാഹുലിന്റേതാണ് വെളിപ്പെടുത്തല്‍. ഇടിമുറിയിലെ ക്രൂരപീഡനത്തെ തുടർന്ന് ആന്തരികമുറിവുകളുണ്ടാവുകയും ഇതേതുടർന്നുണ്ടായ ന്യുമോണിയയാണ് മരണാകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.
 
നെടുങ്കണ്ടം സ്റ്റേഷനിൽ പൊലീസുകാരുടെ വിശ്രമമുറി തന്നെയാണ് ഇടിമുറിയും. കുമാർ 4 ദിവസം ഇവിടെയായിരുന്നു. ഈ ദിവസമത്രേയും പൊലീസുകാരുടെ ക്രൂര പീഡനത്തിന് ഇരയാവുകയായിരുന്നു രാജ്കുമാർ. മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. രണ്ടു കാലുകളിലും സാരമായി മുറിവേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുമാറിന്റെ ഇരു കാലുകളിലും പൊലീസ് ഡ്രൈവർമാർ കയറി നിന്നപ്പോഴുണ്ടായ മുറിവാകാം ഇതെന്നാണ് റിപ്പോർട്ട്.
 
പീരുമേട് സബ്ജയിലിലെ റിമാൻഡ് പ്രതിയായിരിക്കെയാണ് നെടുങ്കണ്ടം ഹരിത ഫിനാൻസ് ഉടമ വാഗമൺ സ്വദേശി രാജ് കുമാർ (49) മരിച്ചത്.
 
രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത് പന്ത്രണ്ടാം തീയതിയാണെന്ന ദൃക്സാക്ഷി മൊഴിയും പുറത്തുവന്നു. 15 തീയതിയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വാദിച്ചിരുന്നത്. നാട്ടുകാർ ചേർന്ന് പ്രതിയെ കുട്ടിക്കാനത്ത് വെച്ച് പിടികൂടി 12ന് വൈകിട്ട് മൂന്നിന് നെടുംകണ്ടം പൊലീസിന് കൈമാറിയെന്നാണ് ദൃക്‌സാക്ഷി മൊഴി. പ്രതിയെ പൂർണ ആരോഗ്യവാനായാണ് നാട്ടുകാർ പൊലീസിന് കൈമാറിയതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തി.
 
അതേസമയം ജൂണ്‍ പതിനഞ്ചാം തിയതി തൂക്കുപാലത്തുവെച്ച് രാജ്കുമാറിനെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ എഫ് ഐ ആര്‍ പറയുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പ്രതിക്കു പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വാദം. കുമാറിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റുന്നതു വൈകിപ്പിച്ചത് അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

'എന്തിനാണ് ഇങ്ങനെയൊരു മന്ത്രിയായിരിക്കുന്നത്'; പൊട്ടിത്തെറിച്ച് സണ്ണി ജോസഫ്, വിലവയ്ക്കാതെ സതീശൻ

'ബിലോങ്ങിങ്: ജേർണി ഓഫ് ലവ്': ഓർമ്മക്കുറിപ്പാണ് രാഷ്ട്രീയ പുസ്തകമല്ലെന്ന് സോണിയ ഗാന്ധി

ജിസിസി റെയിൽവേ ശൃംഖല: 56 ശതമാനം നിർമ്മാണം പൂർത്തിയായി, 2030 ഡിസംബറിൽ സർവീസ് ആരംഭിക്കും

അടുത്ത ലേഖനം
Show comments