വഴക്കിന്റെ പേരിൽ പ്രതികാരം, മുറ്റമടിക്കുന്നതിനിടെ വീട്ടമ്മയെ അയൽ‌ക്കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Webdunia
വ്യാഴം, 31 ജനുവരി 2019 (14:07 IST)
കരുമാല്ലൂർ: മുറ്റമടിക്കുന്നതിനിടെ വീട്ടമ്മയെ അയൽക്കാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. കരുമല്ലൂർ പുതുക്കാട് ബുധനാഴ്ച രാവിലെയായാണ് സംഭവം ഉണ്ടായത്. ചെറുനിരപ്പറമ്പിൽ അബ്ദുള്ളയുടെ ഭാര്യ സുഹറക്കാണ് പൊള്ളലേറ്റത്. ഇവർ അശുപത്രിയിൽ ചികിത്സയിലാണ്.
 
അയൽക്കാരി തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് ഇവർ മൊഴി നൽകി. ഇതോടെ പൊലീസ് അയൽക്കാരി ലളിത സുധിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ സുഹ്‌റയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. 
 
മുറ്റം അടിച്ചുവാരുന്നതിനിടെ പിറകിലൂടെ വന്ന് അയൽക്കാരി തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതാവാം ആക്രമണത്തിന് പിന്നിലെ കാരണം എന്നാണ് പൊലീസ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട സംഭവം; സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഒരേസമയം റെയ്ഡുകള്‍: എന്‍ഐഎ സ്‌ഫോടകവസ്തു അന്വേഷണം ആരംഭിച്ചു

ജൂണ്‍ 9 മുതല്‍ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം

ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറയും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തില്‍ ചൂട് കൂടും

സമാധാന കരാറിലെത്തിയില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കാൻ യുഎസ് റെഡിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

അടുത്ത ലേഖനം
Show comments