Daily Horoscope
✕

പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകിയ യുവതിയെ പ്രതികൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (15:57 IST)
പീഡിപ്പിച്ചുവെന്ന് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി പ്രതികൾ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, ഉത്തർപ്രദേശിലെ സീതാപൂരിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 
നവംബർ 29ന് ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്ന വഴി രണ്ട് സഹോദരൻ‌മാർ ചേർന്ന് യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കി. ഇവരിൽനിന്നും ഓടി രക്ഷപ്പെട്ട യുവതി നാട്ടുകാരുടെ സഹായത്തോടെ താമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. എന്നാൽ പരാതി പൊലീസ് സ്വീകരിച്ചില്ല 
 
ഉത്തർപ്രദേശ് പൊലീസ് കട്രോൾ റൂമിൽ വിവരമറിയിച്ചതോടെ താമ്പൂർ പൊലീസ് സ്റ്റേഷനിൽ വീണ്ടും പരാതി നൽകാൻ നിർദേശം നൽകുകുകയായിരുന്നു. ഇതിനെ തുടർന്ന് ഡിസംബർ 1ന് മാതാപിതാക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വീണ്ടും പോകുന്ന വഴിക്കാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി സ്വീകരിക്കാതിരുന്ന രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹി മെട്രോയില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ചു; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മകനും അറസ്റ്റില്‍

അമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം; പോസ്റ്റ്മോര്‍ട്ടത്തിനായി നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്തു

അടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്രമായ മലബാര്‍ ദേവസ്വം ബില്‍ അവതരിപ്പിക്കാന്‍ കേരളം ഒരുങ്ങുന്നു

അടുത്ത ലേഖനം
Show comments