ആഡംബരത്തിന്റെ ആവസാന വക്കായ റോൾസ് റോയിസ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ആദ്യ എസ് യു വിയെ രംഗത്തിറക്കുകയാണ്. കള്ളിനൻ എന്ന് പേരുനൽകിയിരികുന്ന ആഡംബര എസ് യു വിയാണ് ഇന്ത്യൻ നിരത്തുകളിൽ രാജകീയ യാത്രക്ക് തയ്യാറെടുക്കുന്നത്. റോൾസ് റോയിസിന്റെ പ്രധാന മോഡലായ ഫാന്റത്തിന്റെ പുത്തൻ അവതാരമായാണ് റോൾസ് റോയിസ് കള്ളിനൻ എത്തുന്നത്.
വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചെങ്കിലും 2019ഓടുകൂടി മാത്രമേ കള്ളിനന്റെ വിൽപ്പന ആരംഭിക്കു. നിലവിൽ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. 6.95 കോടി രൂപയാണ് കള്ളിനനിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില.
കരുത്തും ആഡംബരവുമാണ് ബ്രിട്ടീഷ് വാഹന നിർമ്മാത്താക്കളായ റോൾസ് റോയിസിന്റെ മുഖമുദ്ര. കാറിന്റെ ഡിസൈനിൽ തന്നെ പ്രകടമായി കാണാം ഇത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത രത്നത്തിന്റെ പേരിൽനിന്നുമാണ് വഹനത്തിന് കള്ളിനൻ എന്ന പേര് നൽകിയിരിക്കുന്നത്.
പുറത്തുനിന്നുള്ള ആദ്യ കാഴ്ചയിൽ കള്ളിന് റോൾസ് റോയിസ് ഫാന്റത്തെ ഓർമ്മപ്പെടുത്തും. റോൾസ് റോയിസിന്റെ തനത് ശൈലിയിലുള്ള പാന്തിയോണ്‍ ഗ്രില്ല് വാഹനത്തിന് ഗാംഭീര്യത പകരുന്നു. 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' ബോണറ്റിനു മുകളിൽ ഉയർന്നു നിൽക്കുന്നതുകാണാം. ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാനാവുന്ന തരത്തിലാണ് വാഹനത്തിന്റെ അടിത്തറ രൂപീകരിച്ചിരിക്കുന്നത്.
571 ബി എച്ച് പി കരുത്തും 650 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിനാണ് കള്ളിനന്റെ കുതിപ്പിന് കരുത്ത് പകരുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കള്ളിനന് ആവും. ബെൻഡ്‌ലി ബെന്റേഗാണ് ഇന്ത്യയിൽ റോൾസ് റോയിൽ കള്ളിനൻ നേരിടാൻ പോകുന്ന ഏക എതിരാളി.