Daily Horoscope

വീട്ടമ്മയെ അശ്ലീല വാട്ട്സ്‌ആപ്പ് ഗ്രൂപ്പിൽ ചേർത്തു, നിരന്തരം അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊണ്ടിരുന്നു, ഒടുവിൽ ഗ്രൂപ്പ് അഡ്മിന് സംഭവിച്ചതിങ്ങനെ !

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (16:21 IST)
വീട്ടമ്മയുടെ അനുവാദമില്ലാതെ വാട്ട്സ്‌ആപ്പിലെ അശ്ലീല ഗ്രൂപ്പിൽ ആഡ് ചെയ്ത ഗ്രൂപ്പ് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി 24കാരനായ മുസ്താഖ് അലി ഷേയ്ഖിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോൺ വിശദമായ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. 
 
ട്രിപ്പിൾ എക്സ് എന്ന അശ്ലീല വാട്ട്സ്‌ആപ്പ് ഗ്രൂപിലേക്കാണ് വീട്ടമ്മയായ യുവതി ആഡ് ചെയ്യപ്പെട്ടത്. സുഹൃത്തുക്കൾ ഒപ്പിച്ച  തമാശയായിരിക്കും എന്ന് കരുതി യുവതി ആദ്യം ഇതിനെ അത്ര കാര്യമായി എടുത്തിരുന്നില്ല. എന്നാൽ പിന്നീട് ഗ്രൂപ്പിലേക്ക് നിരന്തരമായി അശ്ലീല ദൃശ്യങ്ങൾ വരാൻ തുടങ്ങിയതോടെയാണ് വീട്ടമ്മ ഗ്രൂപ്പിൽ അംഗങ്ങളെ പരിശോധിച്ചത്.
 
ഗ്രൂപ്പിൽ ആരും പരിജയമുള്ളവരില്ല എന്ന് തിരിച്ചറിഞ്ഞതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ  അന്വേഷണത്തിൽ പശ്ചിമ ബംഗാളിൽനിന്നുമുള്ള വാട്ട്സ്‌ആപ്പ് ഗ്രൂപ്പാണിതെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് അഡ്മിനെ പൊലീസ് പിടികൂടിയത്. ഉയാൾക്കെതിരെ ഐ ടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments