Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മലയാളിയെ വിടാതെ പിന്തുടരുകയാണോ നിപ്പ ?

മലയാളിയെ വിടാതെ പിന്തുടരുകയാണോ നിപ്പ ?
, വ്യാഴം, 29 നവം‌ബര്‍ 2018 (14:32 IST)
സംസ്ഥനം വലിയ രണ്ട് ദുരന്തങ്ങളെയാണ് ഈ വർഷം നേരിട്ടത്. ഒന്ന് കോഴിക്കോട് ജില്ലയിൽ പടർന്നു പിടിച്ച് നിരവധി പേരുടെ ജീവൻ കവർന്ന നിപ്പാ ബാധയും. മറ്റോന്ന് .നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയവും. രണ്ടിന്റെയും ആഘാതങ്ങളിൽ നിന്നും നമ്മൾ പതിയെ നിവരുന്നതെ ഉള്ളു. ഇപ്പോൾ വീണ്ടും നിപ്പക്കെതിരെ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.
 
2018 മെയിൽ കോഴിക്കോട് പടർന്നു പിടിച്ച് നിപ്പയുടെ യഥാർത്ഥ ഉറവിടത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരം ലഭിച്ചിട്ടില്ല എന്നതാണ് മലയാളികളെ ഭയത്തിലാഴ്ത്തുന്ന പ്രധാന കാര്യം. വവ്വാലുകളിൽ നിന്നുമാണ് പനി പടർന്നത് എന്ന് കണ്ടെത്തിയെങ്കിലും എങ്ങനെയാണ് വൈറസ് കേരളത്തിൽ എത്തിയത് എന്ന കാര്യത്തിൽ കൃത്യമായ ഒരു ഉത്തരം നമുക്കില്ല. അത് കണ്ടെത്തുക അത്ര എളുപ്പവുമല്ല.
 
കോഴിക്കോട് പേരാബ്രയിൽ നിന്നുമാണ് നിപ്പ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.  ആ കുടുംബത്തിൽ നിന്നുമാത്രം മൂന്നു പേർക്ക് നിപ്പ  ബാധയാൽ ജീവൻ നഷ്ടമാവുകയും ചെയ്തു. കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് നിപ്പ  ബാധിച്ച് മരണങ്ങൾ ഉണ്ടായത്. നിപ്പ രോഗിയെ ചികിത്സിച്ച ലിനി എന്ന നേഴ്സടക്കം 17 പെരുടെ ജീവനെടുത്താണ് നിപ്പ രൌദ്രത വെടിഞ്ഞത്.
 
ഡിസംബർ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് പടർന്നു പിടിക്കുക എന്ന വിദഗ്ധ ആരോഗ്യ സംഘത്തിന്റെ നിർദേശത്തെ തുടർന്നാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് ഇപ്പോൾ ;ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നിപ്പയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ സാധിക്കാത്തകൂടി സാഹചര്യത്തിൽ, ഈ കാലയളവിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കുക എന്നതാണ്. നിപ്പയെ ചെറുക്കാനുള്ള ഏക മാർഗം ! 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവിഹിതബന്ധം കണ്ടെത്തിയ വധുവിനെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു; യുവാവ് അറസ്‌റ്റില്‍