തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ക്രൂരകൃത്യം കണ്ടുനിന്നും, മൊബൈലിൽ പകർത്തിയും ആളുകൾ !

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (15:26 IST)
ഹൈദെരാബാദ്: തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കേ  ഓട്ടോറിക്ഷ ഡ്രൈവറെ കഴുത്തിൽ കുത്തി കൊലപ്പെടുത്തി യുവാവ്. ഹൈദെരാബാദിലാണ് അരുംകൊല നടന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ മറ്റൊരു യുവാവ് കഴുത്തിൽ പല തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
 
ഓട്ടോ ഡ്രൈവറായ ഷഖീർ ഖുറേഷി എന്ന 30കാരനെയാണ് ഓട്ടോറിക്ഷ വാടകക്ക് നൽകുന്ന അബ്ദുൾ ഖാജ ക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ റോഡിൽവച്ച് തർക്കവും വഴക്കും ഉണ്ടായിരുന്നു. ഇതിനിടെയാണ് ക്രൂരമായ കൊലപാതകം. ആളുകൾ നിർവികാരരായി കൊലപാതകം കണ്ടു നിൽക്കുകയും. മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു.
 
ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനല്ലാതെ ആരും കൊലപാതകം തടയാൻ ശ്രമിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കൊലപാതകം നടത്തിയ ശേഷം രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന് അരികിൽ ഇരിക്കുന്ന പ്രതിയുടെ ചിത്രങ്ങളാണ് സാമൂഹ്യമങ്ങളിലൂടെ കൂടുതലും പ്രചരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് തുറക്കണമെന്ന ആവശ്യവുമായി ചൈന; നിലപാട് അറിയിച്ചത് സൗദിയുമായുള്ള ചര്‍ച്ചയില്‍

തമിഴ്‌നാട്ടില്‍ വോട്ടിന് പണം: രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പിടിയില്‍

വെടിനിർത്തൽ സമയം തീർന്നാൽ ബോംബുകൾ പൊട്ടിതുടങ്ങും, ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ജപ്പാനില്‍ വന്‍ ഭൂകമ്പം, റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

യുഡിഎഫ് വാദം പൊളിയുന്നു; കോഴിക്കോട് സീൽ ചെയ്ത സ്‌ട്രോങ് റൂം തുറന്നിട്ടില്ല

അടുത്ത ലേഖനം
Show comments