Daily Horoscope
✕

20കാരൻ പീഡനത്തിനിരയാക്കി അതിക്രൂരമായി കൊലപ്പെടുത്തിയത് 3 വയസിൽ താഴെയുള്ള ഒൻപത് പെൺകുട്ടികളെ, കുറ്റവാളിയുടെ മൊഴി കേട്ട് പൊലീസ് ഞെട്ടി !

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (13:24 IST)
ഡൽഹി: രണ്ട് വർഷത്തിനുള്ളിൽ ഒൻപത് ബാലികമാരെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരനെ പൊലീസ് പിടികൂടി. യു പിയെ മഗൻപൂർ എന്ന ഗ്രാമത്തിൽ നിന്നുമാണ് ഈ കൊടും കുറ്റവാളിയെ പൊലീസ് പിടികൂടിയത്. ഗുരുഗ്രാമിൽ ഒരു പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 
 
ഈ കേസിൽ പിടിയിലായതോടെയാണ് സുനിൽ എന്ന 20 കാരൻ നടത്തിയ അതിക്രൂര പീഡന കൊലപാതകങ്ങൾ വെളിച്ചത്തുവന്നത്. ആഘോഷ വേളകളിൽ സൌചന്യ ഭക്ഷണം വിതരണം ചെയ്യുന്ന ബന്താരസ് കമ്മ്യൂണിറ്റി കിച്ചണുകളിൽ വരുന്ന പെൺകുട്ടികളെ മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തി പീഡിപ്പിച്ച് കൊലപ്പെടുത്തുകയാണ് ഇയാൾ ചെയ്തിരുന്നത്.
 
പെൺകുട്ടികളെ പീഡനത്തിനിരയാക്കുന്നതിന് മുൻപ് കാലുകൾ കല്ലുകൊണ്ട് ഇടിച്ച് ഒടിക്കാറുണ്ടായിരുന്നു എന്നും സുനിൽ മൊഴി നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡല്‍ഹിയിൽ നാലും ഗുരുഗ്രാമില്‍ മൂന്നും ഗ്വാളിയോറിലും ഝാന്‍സിയും ഓരോ കുഞ്ഞുങ്ങളെയും ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തി എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി പരിസ്ഥിതി സൗഹൃദമായി ആഘോഷിച്ചുകൂടെയെന്ന് ദിയ മിർസ, വീഡിയോ നീക്കം ചെയ്യിപ്പിച്ച് ബിജെപി, തുക്ഡെ ഗ്യാങ്ങിലുള്ളവർ പഠിപ്പിക്കേണ്ട..

മഹാരാജാസ് കോളേജിലെ മന്ത്രിയ്‌ക്കെതിരായ പ്രതിഷേധം: യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്‌സണും സസ്‌പെൻഷൻ

വാഹനാപകടങ്ങളിൽ പെടുന്നവരെ വേഗം ആശുപത്രിയിൽ എത്തിക്കുക; 'ഗോൾഡൻ ഗോൾ' പദ്ധതിയുമായി ആരോഗ്യവകുപ്പ്

യുഎസ് മിഡ് ടേം ഇലക്ഷന് മണിക്കൂറുകൾ മാത്രം, ഇറാനിൽ വ്യോമാക്രമണം നടത്തി യുഎസ്

നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 സംസ്ഥാനങ്ങളിൽ പുറത്തായത് 2.29 കോടി വോട്ടർമാർ!

അടുത്ത ലേഖനം
Show comments