പണം മുടക്കി ലോട്ടറി ടിക്കറ്റെടുത്ത് അതടിച്ചില്ലെങ്കിൽ ആർക്കും നിരാശയും ദേഷ്യവുമൊക്കെ തോന്നും. എന്നാൽ ദേഷ്യത്തിൽ വലിച്ചെറിഞ്ഞത് പത്ത് ലക്ഷം രൂപ അടിച്ച ലോട്ടറി ടിക്കറ്റാണെങ്കിലോ ? അതാണ് വരിക്കാക്കുന്ന് സ്വദേശിയായ ദീപകിന് സംഭവിച്ചത്.
ലോട്ടറി ടിക്കറ്റിന് 5000 രൂപ അടിച്ചില്ല എന്ന് കണ്ടതോടെ ടിക്കറ്റ് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. പത്ത് ലക്ഷം രൂപയുടെ ആ ടിക്കറ്റ് മഞ്ഞുംകൊണ്ട് നനഞ്ഞ് കിടന്നത് ഒരു പകലും ഒരു രത്രിയും. ടികറ്റ് ഭക്ഷണം കഴിച്ച ഹോട്ടലിനു മുന്നിൽ ദീപക് ഉപേക്ഷിക്കുകയായിരുന്നു.
താൻ വിറ്റ കാരുണ്യ പ്ലസ് ലോട്ടറിക്കാണ് പത്ത് ലക്ഷം രൂപ സമ്മനം അടിച്ചതെന്ന് ഏജന്റ് വിജയന് വ്യക്തമായിരുന്നു. എന്നാൽ ആർക്കാണ് ഈ ലോട്ട്രി വിറ്റത് എന്ന കാര്യത്തിൽ വിജയന് വ്യക്തത ഉണ്ടായിരുന്നില്ല. സംശയം തീർക്കാനായായാണ് ദീപക്കിനോട് കാര്യം ആരാഞ്ഞത്. ഇതോടെ ദീപക്കിന് അബദ്ധം പറ്റിയെന്ന് മനസിലായി.
ഉടൻ തന്നെ ലോട്ടറി വലിച്ചെറിഞ്ഞ കടക്കുമുന്നിലെത്തി അരിച്ചുപെറുക്കി. ഒടുവിൽ ടിക്കറ്റ് കണ്ടെടുക്കുകയായിരുന്നു. പത്ത് ലക്ഷം സമ്മാനമടിച്ച ദീപക് കൽപ്പണിക്കാരനാണ്. ടിക്കറ്റ് ദീപക് തിരുവന്തപുരം ട്രഷറിയിൽ നൽകി.