Publish Date: Tue, 16 Oct 2018 (16:44 IST)
Updated Date: Tue, 16 Oct 2018 (16:45 IST)
നീലേശ്വരം: മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഗായകനെ പൊലീസ് അറസ്റ്റ് ചെയ്തു നീലേശ്വരം സ്വദേശിയായ സുബൈറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് സംഭവം ഉണ്ടായത്.
കളിക്കാൻ പോവുകയായിരുന്ന പെൺകുട്ടിയെർ മാജിക് കാണിച്ചുതറമന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി 40കാരനായ സുബൈർ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിനു നൽകിയിരിക്കുന്ന പരാതി.
സംഭവിച്ചത് പെൺകുട്ടി മുത്തശ്ശിയോട് പറയുകയായിരുന്നു. മുത്തശ്ശി വിവരങ്ങൾ മാതാപിതാക്കളെ അറിയിച്ചതോടെ പൊലീസി പരാതി നൽകുകയും ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രദേശത്തെ ഗാനമേള ട്രൂപ്പിലെ ഗായകനാണ് സുബൈർ, ഇയാളെ കോടതി റിമാൻഡ് ചെയ്തു.