Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നീലക്കുറിഞ്ഞി പറിച്ച് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിക്കവെ സഞ്ചാരികളെ പൊലീസ് പിടികൂടി

നീലക്കുറിഞ്ഞി പറിച്ച് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിക്കവെ സഞ്ചാരികളെ പൊലീസ് പിടികൂടി
, ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (14:21 IST)
മൂന്നാർ: നീലക്കുറിഞ്ഞി പറിച്ച് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിക്കവെ സഞ്ചാരികളെ ചെക്പോസ്റ്റിൽ പിടികൂടി. എറണാകുളത്തു നിന്നുള്ള സഞ്ചാരികളാണ് നീലക്കുറിഞ്ഞി പൂവുമായി പിടിയിലായത്. ഇവരിൽ നിന്നും പിഴ ഈടാക്കി.
 
പയസ് നഗർ ചെക്ക്പോസ്റ്റിലെ പരിശോധനയിൽലാണ് നീലക്കുറിഞ്ഞി കാറിൽ നിന്നും കണ്ടെടുത്തത്. 2000 രൂപ യാണ് ചെറിയ തോതിൽ പൂവ് നശിപ്പിക്കാൻ ശ്രമിച്ചാലുള്ള അടിസ്ഥാന പിഴ. നീലക്കുറിഞ്ഞി കാണാനായി നിരവധി പേരാണ് ഇപ്പോൾ മൂന്നാറിൽ എത്തിച്ചേരുന്നത്. ഇവരിൽ പലരും പൂവ് പറിക്കുന്നത് പതിവയിട്ടുണ്ട്. 
 
നീലക്കുറിഞ്ഞി സീസൺ ആരംഭിക്കുമ്പോൾ തന്നെ പൂവ് നഷിപ്പിക്കരുതെന്ന നിർദേശം മാധ്യമങ്ങളിലൂടെ നൽകാറുണ്ടെങ്കിലും പലരും ഇത് കണക്കിലെടുക്കാതെ പൂവുകൾ പറിച്ചെടുക്കുന്നത് പതിവായതോടെയാണ് ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഫീസിന് പുറത്തും അയാൾ ഇങ്ങനെ തന്നെയായിരുന്നു; മാധ്യമപ്രവർത്തകനെതിരെ ലൈംഗികാരോപണമുന്നയിച്ച് പതിനൊന്ന് വനിതാ മാധ്യമ പ്രവർത്തകർ