Publish Date: Tue, 16 Oct 2018 (15:49 IST)
Updated Date: Tue, 16 Oct 2018 (15:50 IST)
തൃശൂർ: പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് ബി ജെ പി എല്ലാ സഹായവും ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാണ്. അവിടുത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധിക്കാനും ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കാനുമായി മുന്നിട്ടിറങ്ങുന്നവരെ പാർട്ടി സഹായിക്കുമെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി.