Publish Date: Wed, 26 Sep 2018 (15:02 IST)
Updated Date: Wed, 26 Sep 2018 (15:04 IST)
തിരുവന്തപുരം; സിനിമ കാണുന്നതിനിടെ ആരെയോ നോക്കി ചിരിച്ചതിന് സ്വന്തം ഭാര്യയെ വെട്ടിനുറുക്കി ഭർത്താവിന്റെ ക്രൂരത. കൊലപാതകത്തിൽ പിടിയിലായി പൊലീസിനു നൽകിയ മൊഴിയിലാണ് ഭർത്താവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തിരുവനന്തപുരം മണക്കാടാണ് കന്നിയമ്മാളും മാരിയപ്പനും താമസിച്ചിരുന്നത്, സിനിമ കാണാൻ തീയറ്ററിലെത്തിയപ്പോൾ ഭാര്യ ആരെയോ നൊക്കി ചിരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടർന്ന് സിനിമയിലും സമാനമായ രംഗവും കൊലപാതകവും കണ്ടതോടെ ഭാര്യയോട് ഇയാൾക്ക് കടുത്ത പക തോന്നിയിരുന്നു.
തുടർന്ന് വീട്ടിലെത്തിയതോടെ മാരിയപ്പൻ കന്നിയമ്മാളിനെ ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തി കഴുത്തറുക്കുകയായിരുന്നു. തുടർന്ന് ഭാര്യയുടെ ശരീരം ഇയാൾ കോടാലികൊണ്ട് വെട്ടിനുറുക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കഴുകി വൃത്തിയാക്കി. ഇയാൾ പേരുർക്കടയിലെത്തി മൊബൈൽഫോൺ ഉപക്ഷിച്ച് ഇയാൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു, തിരുനൽവേലിയിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.