Publish Date: Wed, 26 Sep 2018 (13:43 IST)
Updated Date: Wed, 26 Sep 2018 (13:45 IST)
ഡൽഹി: ഡൽഹി അനന്തവിഹാറിൽ മുന്നുനില കെട്ടിടം തകർന്നു വീണ് ഒൻപതു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലയോടെയായിരുന്നു സംഭവം. നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുംങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകർന്നു വീണത്. ആറു യൂണിറ്റ് ഫയഫോഴ്സും പൊലീസും ദുരന്ത നിവരണന സേനയും ചേർന്ന് സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തി വരികയാണ്.