Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അച്ഛൻ ക്രൂരമായി പീഡിപ്പിച്ചിട്ടും അവൻ ഒരക്ഷരം മിണ്ടിയിട്ടില്ല: അരുൺ വിജയ്ക്കെതിരെ നടി വനിത

അച്ഛൻ ക്രൂരമായി പീഡിപ്പിച്ചിട്ടും അവൻ ഒരക്ഷരം മിണ്ടിയിട്ടില്ല: അരുൺ വിജയ്ക്കെതിരെ നടി വനിത
, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (14:47 IST)
തമിഴ് നടൻ വിജയകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മകളും തമിഴ് സിനിമാ താരവുമായ വനിത രംഗത്തെത്തിയത് ഏറെ വിവാദമായിരുന്നു. സിനിമാലോകം ഇതിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ല. വാടകയ്ക്ക് നല്‍കിയ വീട് തിരിച്ച് നല്‍കിയെല്ലെന്ന് ആരോപിച്ച് അച്ഛന്‍ തന്നേയും സുഹൃത്തുക്കളേയും ക്രൂരമായി ദ്രോഹിച്ചെന്നും പീഡിപ്പിച്ചെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 
webdunia
വിജയ്കുമാറിന്റെ ഇളയമകന്‍ അരുണ്‍ വിജയ്‌ക്കെതിരെയാണ് വനിത ഇപ്പോള്‍ ആരോപണവുമായി എത്തിയിരിക്കുന്നത്. തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടിട്ട് സഹോദരനായ അരുണ്‍ ഒരക്ഷരം പോലും പ്രതികരിച്ചില്ലെന്ന് വനിത പറയുന്നു. ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം കുടുംബത്തില്‍ നടക്കുമ്പോഴും ട്വിറ്ററില്‍ കാറിന്റെയും ജിമ്മില്‍ പോയതിന്റൈയുമൊക്ക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു അരുണ്‍. അവരെല്ലാം എതോ അന്യഗ്രഹത്തില്‍ ജീവിക്കുന്നതുപോലെയാണ് പെരുമാറുന്നതെന്നും വനിത പറയുന്നു.
 
തനിക്ക് തുല്യ അവകാശമുള്ള വീടായിട്ട് കൂടി അച്ഛന്‍ തന്നെ വീട്ടില്‍ നിന്ന് പോലീസിനെ ഉപയോഗിച്ച് ബലമായി ഇറക്കിവിടുകയാണെന്നും നടി ആരോപിച്ചു. ഒരാഴ്ചത്തേക്ക് വേണ്ടി വീട് നൽകിയെങ്കിലും പറഞ്ഞ സമയം കഴിഞ്ഞിട്ടും വനിത ഇറങ്ങിപ്പോകാതെ വന്നപ്പോൾ വിജയകുമാർ പൊലീസിൽ പരാതി നൽകുകയും പൊലീസ് ബലമായി വനിതയേയും സുഹൃത്തുക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കുകയുമായിരുന്നു.
 
webdunia
അച്ഛന്‍ ഗുണ്ടകളേയും പോലീസിനേയും വെച്ച് തന്നെ തല്ലി ചതച്ചെന്ന് നടി ആരോപിച്ചു. സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് ചെയ്തത്. ജനങ്ങള്‍ക്ക് മുന്നില്‍ അച്ഛന്‍ നല്ല പിള്ള ചമയുകയാണെന്നും നടി പറഞ്ഞു.
 
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകുമാറിന്‍റെ കുടുംബവുമായി വനിത അകന്ന് കഴിയുകയാണ്. വിജയ കുമാറിന്‍റെ മൂത്ത മകളാണ് വനിത. മലയാള ചിത്രമായ ഹിറ്റ്ലര്‍ ബ്രദേഴ്സിലും താരം അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അബു ജോൺ കുരിശിങ്കലായി ഫഹദ്; ബിലാൽ എത്തുന്നത് ബോക്‌സോഫീസ് കീഴടക്കാൻ