രണ്ടാമതും പിറന്നത് പെൺകുഞ്ഞ്; പിതാവ് മകളെ ടെറസിൽ നിന്നും താഴേക്കെറിഞ്ഞു

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (18:41 IST)
ബറേലി: രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിന്റെ ദേശ്യത്തിൽ പിതാവ് പതിനെട്ട് മാസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിനെ വീടിന്റെ ടെറസിൽനിന്നും താഴേക്കെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അര്‍വിന്ദ് ഗാംഗ്‌വാര്‍ എന്നയാളാണ് മകളെ ടെറസിൽ നിന്നും താഴേക്കെറിഞ്ഞത്.
 
ഉത്തര്‍പ്രദേശിലെ പര്‍ദൗളി ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. അഞ്ചുദിവസം മുൻപാണ് അര്‍വിന്ദ് ഗാംഗ്‌വാറിന്റെ ഭാര്യ രണ്ടാമതും പ്രസവിച്ചത്. ആൺകുട്ടി ജനിക്കുമെന്ന പ്രതീക്ഷ തെറ്റിച്ച് വീണ്ടും പെൺകുഞ്ഞ് ജനിച്ചതോടെ ഇയാൾ പ്രകോപിതനായിരുന്നു എന്ന് അയൽക്കാർ പറയുന്നു.
 
മദ്യ ലഹരിയിലാണ് ഇയാൾ കുഞ്ഞിനെ ടെറസിൽ നിന്നും താഴേക്കെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക ശ്രമത്തിന് അര്‍വിന്ദ് ഗാംഗ്‌വാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

എക്സലോജിക് കേസ്: ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി വീണ,കനത്ത സുരക്ഷ

മാധ്യമപ്രവർത്തകരല്ലാത്ത പുരുഷന്മാരെല്ലാം ഇറങ്ങണം, കെഎസ്ആർടിസി ബസിൽ ആക്രോശിച്ച് ഫാത്തിമ തഹ്ലിയ (വീഡിയോ)

യുദ്ധം കഴിഞ്ഞാലും വിലക്കയറ്റം തല്‍ക്കാലം തുടരും; കാരണം ഇതാണ്

പിഎം ശ്രീയിലും യു-ടേൺ; സതീശൻ സർക്കാർ തുടർന്നേക്കും

വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments