Publish Date: Fri, 14 Sep 2018 (17:39 IST)
Updated Date: Fri, 14 Sep 2018 (17:42 IST)
ഉത്സവ സീസണിൽ ഉപഭോക്താക്കൾക്കായി ബംബർ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ബി എസ് എൻ എൽ. ഓഫർ പ്രകാരം ദിവസേന 2.2 ജി ബി അധിക ഡേറ്റ സൌജന്യമായി ഉപഭോക്തക്കൾക്ക് ലഭ്യമാകും. പ്രി പെയ്ഡ് ഉപഭോക്തക്കൾക്കാണ് ബി എസ് എൻ എൽ ബംബർ ഓഫറ് പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ബംബർ ഓഫർ ലഭ്യമാകു. സെപ്തം,ബർ 16 മുതൽ ബംബർ ഓഫർ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. 60 ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി കാലാവധി. ബി എസ് എൽ നേരത്തെ പ്രഖ്യാപിച്ച മൺസൂൺ ഓഫറിന്റെ കാലാവധി സെപ്തംബർ 15 വരെ നീട്ടിയിട്ടുണ്ട്. 2 ജി ബി അധിക സൊജന്യ ഡേറ്റയാണ് ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.