Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഷ്‌ടമായത് 9000 രൂപ, ദേഷ്യം സഹിക്കാനാകാതെ യുവാവ് ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കു​ത്തി​ക്കൊന്നു

നഷ്‌ടമായത് 9000 രൂപ, ദേഷ്യം സഹിക്കാനാകാതെ യുവാവ് ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കു​ത്തി​ക്കൊന്നു

killed
പണം തട്ടിയെടുത്ത ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കു​ത്തി​ക്കൊന്ന യുവാവ് അ​റ​സ്റ്റി​ൽ. കൊലയ്‌ക്കു ശേഷം ഒളിവില്‍ പോയ അ​ബ്ദു​ൾ ഹ​മീ​ദ് അ​ൻ​സാ​രിയാണ് (22) പൊലീസിന്റെ പിടിയിലായത്.

മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വാ​ജി ടെ​ർ​മി​ന​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു വെച്ചാണ് സംഭവം. റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് അന്‍സാരിയുടെ 9000 രൂപ അടങ്ങിയ പേഴ്‌സ് കൊല്ലപ്പെട്ട സ്‌ത്രീ മോ​ഷ്ടി​ച്ചി​രു​ന്നു. പേഴ്‌സ് തിരികെ തരാന്‍ യുവാവ് ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ തയ്യാറായില്ല. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കൊല നടത്തിയ ശേഷം ഒളിവില്‍ പോയ അന്‍സാരി യാദൃശ്ചിതകമായിട്ടാണ് പൊലീസിന്റെ പിടിയിലായത്. സംഭവം നടന്ന സ്ഥലത്തിന് 200 മീറ്റര്‍ അകലെ ഒരാള്‍ കത്തി വലിച്ചെറിഞ്ഞ ശേഷം ടാക്‌സിയില്‍ കയറി പോകുന്നതായി ദൃക്‌സാക്ഷി പൊലീസിനോട് വ്യക്തമാക്കി.

ദൃക്‌സാക്ഷിയുടെ മൊഴിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് അന്‍‌സാരിയെ കണ്ടെത്തുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

അതേസമയം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ ചെയ്തതല്ലെന്നും തന്റെ പണം തിരിച്ചു കിട്ടാന്‍ ഭയപ്പെടുത്താന്‍ ചെയ്തതാണെന്നും അന്‍‌സാരി പൊലീസിന് മൊഴി നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ മഹാത്മാഗാന്ധിക്ക് നേരേയും! - ഇന്ത്യയെ ഇല്ലാതാക്കുകയാണോ ബിജെപിയുടെ ലക്ഷ്യം?